[11:39pm, 27/12/2015] Syam: ഒരു പണിയും ഇല്ലാതെ വെറുതെ ഇരിക്കുമ്പോൾ ഞാൻ യൂറ്റ്യൂബിൽ സച്ചിന്റെയും ലാറയുടെയുമൊക്കെ സുവർണ്ണ കാലത്തെ കളികൾ കാണാറുണ്ട്,
വേറെ ഒന്നിനുമല്ല അവരുടെ ചില ഷോട്ടുകൾ കാണുമ്പോൾ എനിക്ക് എന്റെ തന്നെ സുവർണകാലം ഓർമ്മവരും,
അങ്ങനെ ഇന്ന് പഴയ ഷാർജ്ജാ കപ്പ് കണ്ടുകൊണ്ടിരിക്കുമ്പൊഴാണു പഴയ ചില ഓർമ്മകളും ഒപ്പം ബെക്കാമിന്റെ മഴവിൽ ഫ്രീകിക്കും എന്റെ ഓർമ്മകളിലേക്ക് ഇടിച്ച് കേറി വന്നത്,
ക്രിക്കറ്റ് കാണുമ്പോൾ ബെക്കാമിന്റെ ഫ്രീ കിക്ക് എങ്ങനെ കേറി വന്നു എന്ന് നിങ്ങളിൽ പലർക്കും സംശയം ഉണ്ടാവും,
അതൊരു വല്യ കഥയാണു വേണമെങ്കിൽ ചുരുക്കി പറയാം..
2001 ലെ ഒരു വേനൽ കാലം, കൊല്ല വർഷം ഏതോ ഒരു വർഷം ,
കണ്ണോടി കണ്ടത്തിന്റെ പലയിടങ്ങളിലായി
[11:39pm, 27/12/2015] Syam: പല പിച്ചുകൾ ഒരുങ്ങി,
ചിലത് ബാറ്റിംഗ് ട്രാക്ക്, ചിലത് ബൗൺസി പിച്ച്, ചിലത് നാഗ്പൂരിലെ പോലെ സ്പിൻ പിച്ച്, ചിലത് പെർത്തിലെ പോലെ എക്സ്റ്റ്രീമിലി ഫാസ്റ്റ്, പിന്നെ വൈക്കോൽ കുറ്റികൾ ചിതറികിടക്കുന്ന മിസ്റ്ററി പിച്ച്( അതായത് നമ്മൾ ലെഗ് സ്പിൻ ആണെന്ന് കരുതി എറിയുന്ന ബോളുകൾ ദൂസരയായി പോകും)
മെൻഡിസ് ഒക്കെ കാരം ബോൾ എറിയുന്നതിനു വർഷങ്ങൾക്ക് മുന്നെ ആ പിച്ചിൽ പലരും ബില്യാർഡ്സ് ബോളുകൾ വരെ എറിഞ്ഞിട്ടുണ്ട്,
അങ്ങനെ വൈവിധ്യങ്ങൾ നിറഞ്ഞ കണ്ണോടി കണ്ടത്തിൽ പലവിധ പിച്ചുകളിലായി ക്രിക്കറ്റ് നിറഞ്ഞാടിക്കൊണ്ടിരുന്നകാലം,
ഞാനും നിഷ്ക്കളങ്കതയും പരസ്പരം മൽസരിച്ചിരുന്ന കാലം
അതായത് മദ്യക്കുപ്പി കണ്ടാൽ ഞാൻ കണ്ണടച്ചിരുന്നുവത്രെ മദ്യതിന്റെ മണമടിച്ചാൽ ഞാൻ ഓക്കാനിച്ചിരുന്നുവത്രെ
പഴയ ചില പാണന്മാർ പാടിയറിയിച്ച അറിവാണു കേട്ടൊ എനിക്കത്ര ഓർമ്മയില്ല
രണ്ടു പെഗ് അടിച്ചാലെ എനിക്ക് പഴയ ഓർമ്മകൾ വരൂ..
ഒരുലിറ്റർ പെട്രോളിനു മുപ്പതും ഡീസലിനു പതിനാറും കുറഞ്ഞ പൈ ന്റിനു നാൽപതിരണ്ടും വിലയുള്ള ആ കാലം
കോന്നിയിൽ സൂര്യാ ബാർ മാത്രമുള്ള സുവർണ കാലം
വെയ്റ്റിംഗ് ഷെഡിന്റെ ഓപോസിറ്റ് ഡയാനാ വാച്ച് കടയുടെ ഇടത് വശത്തായി റോഡിനു താഴെ കുഴിയിൽ കള്ളുഷാപ്പ് ഉള്ള കാലം
..
കണ്ണോടിക്കണ്ടത്തിന്റെ തെക്ക് ഭാഗത്തായി പാറക്കവ് തോടിന്റെ തീരത്ത് ഞങ്ങൾ സബീനാപാർക്ക് എന്നു വിളിച്ചിരുന്ന ആ കണ്ടത്തിലെ പിച്ചിൽ സ്ഥിരമായി മാച്ചുകൾ നടന്നിരുന്നു,
അപ്രതീഷിതമായ ബൗൺസ് ആയിരുന്നു ആപിച്ചിന്റെ പ്രത്യേകത,
ഗുഡ് ലെങ്ങ്ത്തിൽ പിച്ച് ചെയ്ത് ബാറ്റ് സ്മാന്റെ നെഞ്ചൊപ്പം ഉയർന്ന് കീപറെയും കബളിപ്പിച്ച് പോയിരുന്ന പന്തുകൾ പുറകിലെ തെങ്ങിൽ തട്ടി തിരിച്ചു വരും എന്നതായിരുന്നു അക്കാലത്ത് നാട്ടിലെ ചെറുപ്പക്കാരുടെ ഏക ആശ്വാസം,
മറ്റു ചില ആശ്വാസങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതായിരുന്നു മെയിൻ ആശ്വാസം,
[11:39pm, 27/12/2015] Syam: അന്ന് കണ്ടത്തിൽ നടക്കുന്ന മൽസരങ്ങൾ ഐപീൽ കാണുന്നതിനേക്കാൾ ആവേശത്തിൽ ആയിരുന്നു ഞങ്ങൾ കണ്ടിരുന്നത്, മിഡ് വിക്കറ്റിൽ ഇലവൺ കേവി പോസ്റ്റിനു മുകളിലൂടെ പറക്കുന്ന സിക്സറുകളും ബൗളറുടെ തലയ്കു മുകളിലൂടെ പണിക്കരുടെ കണ്ടത്തിൽ പോയി വീഴുന്ന ലോഫ്റ്റഡ് ഷോട്ടുകളും ഞാൻ വളരെയേറെ ആസ്വദിച്ചിരുന്നു,
അങ്ങനെ ഒരു ദിവസം ഞാൻ നമ്മുടെ പുളിഞ്ചാണി ടീമിന്റെ ഒരു ഹോം മാച് ആസ്വദിക്കുകയായിരുന്നു, ഓഫ് സൈഡിൽ
കവറിനും പൊയിന്റിനും ഇടയിലായി ഒരു തെങ്ങിൻ തോപ്പിൽ നിന്നായിരുന്നു എന്റെ ആസ്വാദനം
ഇടയ്ക്ക് ആരോ ഫൈൻ ലെഗിൽ കപ്പത്തോട്ടത്തിലേക്ക് ഫ്ലിക്ക് ചെയ്ത പന്ത് ഏതോ എലിമാളത്തിൽ കയറി കാണാതായപ്പോൾ ഒരു പത്ത് മിനിട്ട് ബോൾ നോക്കി എടുക്കാനായി സ്റ്റ്രാറ്റജിക് ടൈം ഔട്ട് കിട്ടി,
അന്നേരം അരോ എന്നെ വിളിച്ചു,
അരോ എന്ന് പറയുമ്പോൾ പ്രകൃതി, പ്രകൃതിയുടെ വിളി,
വലിയ വിളി അല്ല ചെറിയ വിളി, ഞാൻ തേഡ്മാനിലെ ഒരു തെങ്ങിൻ ചുവട്ടിലേക്ക് പോയി, അവിടെ നിന്നു പക്ഷെ ഒരു സുഖം കിട്ടാത്തതുകൊണ്ട് അവിടെ നിന്നും അൽപം മാറി ഫ സ്റ്റ് സ്ലിപിനും സെകണ്ട് സ്ലിപിനും ഇടയിലുള്ള ഒരു തെങ്ങിൻ ചുവട്ടിലേക്ക് മാറി നിന്നു ,
എന്തോ അത്രയും തെങ്ങുകൾകിടയിൽ ആ തെങ്ങ് ചതിക്കില്ല എന്നൊരു തോന്നൽ,
കാര്യം സാധിച്ച് വളരെ സൂക്ഷിച്ച് സിബ് ഞാൻ വലിച്ചിട്ടു,
അപ്പോഴാണു
ഞാനാ കാഴ്ച കണ്ടത്,ഏകദേശം ഗള്ളി ഭാഗത്ത് നിന്ന ഒരു തെങ്ങിൻ ചുവട്ടിൽ നിന്നു നമ്മുടെ ഒരു വെറിയൻ കൂട്ടുകാരൻ(പേരു ഞാൻ പറയില്ല, ഔട്ട് ആയാൽ ഓൻ കരയും)
പൊട്ടി കിടന്ന ഒരു സൽസ കുപ്പിക്കിട്ട് ഒരു കിക്ക്, കിക്ക് എന്നു പറയുമ്പോൾ ആ കുപ്പി അൽപം ഉയർന്ന് പോങ്ങി ഞാൻ നിന്നിരുന്ന തെങ്ങിനു നേരെ വന്നു, ഫിസിക്സിലെ നിയമപ്രകാരം ആ,കുപ്പി തെങ്ങിലിടിക്കണ്ടതാണു, എന്നാൽ ഇടിച്ചില്ല,
ബെക്കാമിന്റെ. ഫ്രീക്ക്ക് പോലെ വായുവിൽ ഒരു അർദ്ധവൃത്തം വരച്ച് ആ കുപ്പി നേരെ എന്റെ കാലിൽ വന്നു ലാൻഡ് ചെയ്തു,
ഠോ, ശൂൂ,,,,,
തെറ്റിധരിക്കരുത് എന്റെ ഞരമ്പ് പൊട്ടി ചോര ചീറ്റിയ സൗണ്ട് ആണു,
പോയി
എന്റെ ബോധം പോയി,
കണ്ണു തുറക്കുമ്പോൾ ഞാനേതൊ വീടിന്റെ കിണറ്റിൻ കരയിലാൺ, ആരൊക്കെയോ എന്റെ ചുറ്റും കൂടി നിൽപുണ്ട്,
ചെറുതായി കാഴ്ച തെളിഞ്ഞു തുടങ്ങിയപ്പോൾ എനിക്ക്ക് എല്ലാരെയും മനസിലായി,
എനിക്ക് തരാൻ വെള്ളം കോരുന്നത് നേരത്തെ ഫൈൻലെഗിൽ ഫ്ലിക്ക് ചെയ്ത ചേട്ടനാണു,
അര തൊട്ടി വെള്ളം കുടിച്ചിട്ട് ഞാൻ മിണ്ടാതെ എണീച്ച് വീട്ടിൽ പോയി,
അപ്പോഴും ലവൻ, നമ്മടെ ബെക്കാം ആ കിണട്ടിൻ കരയിൽ കുന്തളിച്ച് നടക്കുന്നുണ്ടായിരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ