2015 ഡിസംബർ 27, ഞായറാഴ്‌ച

Cricket

[11:39pm, 27/12/2015] Syam: ഒരു പണിയും ഇല്ലാതെ വെറുതെ ഇരിക്കുമ്പോൾ ഞാൻ യൂറ്റ്യൂബിൽ സച്ചിന്റെയും ലാറയുടെയുമൊക്കെ സുവർണ്ണ കാലത്തെ കളികൾ കാണാറുണ്ട്‌,
വേറെ ഒന്നിനുമല്ല അവരുടെ ചില ഷോട്ടുകൾ കാണുമ്പോൾ എനിക്ക്‌ എന്റെ തന്നെ സുവർണകാലം ഓർമ്മവരും,
അങ്ങനെ ഇന്ന് പഴയ ഷാർജ്ജാ കപ്പ്‌ കണ്ടുകൊണ്ടിരിക്കുമ്പൊഴാണു പഴയ ചില ഓർമ്മകളും ഒപ്പം ബെക്കാമിന്റെ മഴവിൽ ഫ്രീകിക്കും എന്റെ ഓർമ്മകളിലേക്ക്‌ ഇടിച്ച്‌ കേറി വന്നത്‌,
ക്രിക്കറ്റ്‌ കാണുമ്പോൾ ബെക്കാമിന്റെ ഫ്രീ കിക്ക്‌ എങ്ങനെ കേറി വന്നു എന്ന് നിങ്ങളിൽ പലർക്കും സംശയം ഉണ്ടാവും,
അതൊരു വല്യ കഥയാണു വേണമെങ്കിൽ ചുരുക്കി പറയാം..

2001 ലെ ഒരു വേനൽ കാലം, കൊല്ല വർഷം ഏതോ ഒരു വർഷം ,

കണ്ണോടി കണ്ടത്തിന്റെ പലയിടങ്ങളിലായി
[11:39pm, 27/12/2015] Syam: പല പിച്ചുകൾ ഒരുങ്ങി,
ചിലത്‌ ബാറ്റിംഗ്‌ ട്രാക്ക്‌, ചിലത്‌ ബൗൺസി പിച്ച്‌, ചിലത്‌ നാഗ്പൂരിലെ പോലെ സ്പിൻ പിച്ച്‌, ചിലത്‌ പെർത്തിലെ പോലെ എക്സ്റ്റ്രീമിലി ഫാസ്റ്റ്‌, പിന്നെ വൈക്കോൽ കുറ്റികൾ ചിതറികിടക്കുന്ന മിസ്റ്ററി പിച്ച്‌( അതായത്‌ നമ്മൾ ലെഗ്‌ സ്പിൻ ആണെന്ന് കരുതി എറിയുന്ന ബോളുകൾ ദൂസരയായി പോകും)
മെൻഡിസ്‌ ഒക്കെ കാരം ബോൾ എറിയുന്നതിനു വർഷങ്ങൾക്ക്‌ മുന്നെ ആ പിച്ചിൽ പലരും ബില്യാർഡ്സ്‌ ബോളുകൾ വരെ എറിഞ്ഞിട്ടുണ്ട്‌,

അങ്ങനെ വൈവിധ്യങ്ങൾ നിറഞ്ഞ കണ്ണോടി കണ്ടത്തിൽ പലവിധ പിച്ചുകളിലായി ക്രിക്കറ്റ്‌ നിറഞ്ഞാടിക്കൊണ്ടിരുന്നകാലം,

ഞാനും നിഷ്ക്കളങ്കതയും പരസ്പരം മൽസരിച്ചിരുന്ന കാലം
അതായത്‌ മദ്യക്കുപ്പി കണ്ടാൽ ഞാൻ കണ്ണടച്ചിരുന്നുവത്രെ മദ്യതിന്റെ മണമടിച്ചാൽ ഞാൻ ഓക്കാനിച്ചിരുന്നുവത്രെ

പഴയ ചില പാണന്മാർ പാടിയറിയിച്ച അറിവാണു കേട്ടൊ എനിക്കത്ര ഓർമ്മയില്ല
രണ്ടു പെഗ്‌ അടിച്ചാലെ എനിക്ക്‌ പഴയ ഓർമ്മകൾ വരൂ..

ഒരുലിറ്റർ പെട്രോളിനു മുപ്പതും ഡീസലിനു പതിനാറും കുറഞ്ഞ പൈ ന്റിനു നാൽപതിരണ്ടും വിലയുള്ള ആ കാലം
കോന്നിയിൽ സൂര്യാ ബാർ മാത്രമുള്ള സുവർണ കാലം
വെയ്റ്റിംഗ്‌ ഷെഡിന്റെ ഓപോസിറ്റ്‌ ഡയാനാ വാച്ച്‌ കടയുടെ ഇടത്‌ വശത്തായി റോഡിനു താഴെ കുഴിയിൽ കള്ളുഷാപ്പ്‌ ഉള്ള കാലം
..
കണ്ണോടിക്കണ്ടത്തിന്റെ തെക്ക്‌ ഭാഗത്തായി പാറക്കവ്‌ തോടിന്റെ തീരത്ത്‌ ഞങ്ങൾ സബീനാപാർക്ക്‌ എന്നു വിളിച്ചിരുന്ന ആ കണ്ടത്തിലെ പിച്ചിൽ സ്ഥിരമായി മാച്ചുകൾ നടന്നിരുന്നു,
അപ്രതീഷിതമായ ബൗൺസ്‌ ആയിരുന്നു ആപിച്ചിന്റെ പ്രത്യേകത,
ഗുഡ്‌ ലെങ്ങ്ത്തിൽ പിച്ച്‌ ചെയ്ത്‌ ബാറ്റ്‌ സ്മാന്റെ നെഞ്ചൊപ്പം ഉയർന്ന് കീപറെയും കബളിപ്പിച്ച്‌ പോയിരുന്ന പന്തുകൾ പുറകിലെ തെങ്ങിൽ തട്ടി തിരിച്ചു വരും എന്നതായിരുന്നു അക്കാലത്ത്‌ നാട്ടിലെ ചെറുപ്പക്കാരുടെ ഏക ആശ്വാസം,
മറ്റു ചില ആശ്വാസങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതായിരുന്നു മെയിൻ ആശ്വാസം,
[11:39pm, 27/12/2015] Syam: അന്ന് കണ്ടത്തിൽ നടക്കുന്ന മൽസരങ്ങൾ ഐപീൽ കാണുന്നതിനേക്കാൾ ആവേശത്തിൽ ആയിരുന്നു ഞങ്ങൾ കണ്ടിരുന്നത്‌, മിഡ്‌ വിക്കറ്റിൽ ഇലവൺ കേവി പോസ്റ്റിനു മുകളിലൂടെ പറക്കുന്ന സിക്സറുകളും ബൗളറുടെ തലയ്കു മുകളിലൂടെ പണിക്കരുടെ കണ്ടത്തിൽ പോയി വീഴുന്ന ലോഫ്റ്റഡ്‌ ഷോട്ടുകളും ഞാൻ വളരെയേറെ ആസ്വദിച്ചിരുന്നു,
അങ്ങനെ ഒരു ദിവസം ഞാൻ നമ്മുടെ പുളിഞ്ചാണി ടീമിന്റെ ഒരു ഹോം മാച്‌ ആസ്വദിക്കുകയായിരുന്നു, ഓഫ്‌ സൈഡിൽ
കവറിനും പൊയിന്റിനും ഇടയിലായി ഒരു തെങ്ങിൻ തോപ്പിൽ നിന്നായിരുന്നു എന്റെ ആസ്വാദനം
ഇടയ്ക്ക്‌ ആരോ ഫൈൻ ലെഗിൽ കപ്പത്തോട്ടത്തിലേക്ക്‌ ഫ്ലിക്ക്‌ ചെയ്ത പന്ത്‌ ഏതോ എലിമാളത്തിൽ കയറി കാണാതായപ്പോൾ ഒരു പത്ത്‌ മിനിട്ട്‌ ബോൾ നോക്കി എടുക്കാനായി സ്റ്റ്രാറ്റജിക്‌ ടൈം ഔട്ട്‌ കിട്ടി,
അന്നേരം അരോ എന്നെ വിളിച്ചു,
അരോ എന്ന് പറയുമ്പോൾ പ്രകൃതി, പ്രകൃതിയുടെ വിളി,
വലിയ വിളി അല്ല ചെറിയ വിളി, ഞാൻ തേഡ്മാനിലെ ഒരു തെങ്ങിൻ ചുവട്ടിലേക്ക്‌ പോയി,  അവിടെ നിന്നു പക്ഷെ ഒരു സുഖം കിട്ടാത്തതുകൊണ്ട്‌ അവിടെ നിന്നും അൽപം മാറി ഫ സ്റ്റ്‌ സ്ലിപിനും സെകണ്ട്‌ സ്ലിപിനും ഇടയിലുള്ള ഒരു തെങ്ങിൻ ചുവട്ടിലേക്ക്‌ മാറി നിന്നു ,
എന്തോ അത്രയും തെങ്ങുകൾകിടയിൽ ആ തെങ്ങ്‌ ചതിക്കില്ല എന്നൊരു തോന്നൽ,

കാര്യം സാധിച്ച്‌ വളരെ സൂക്ഷിച്ച്‌ സിബ്‌ ഞാൻ വലിച്ചിട്ടു,
അപ്പോഴാണു
ഞാനാ കാഴ്ച കണ്ടത്‌,ഏകദേശം ഗള്ളി ഭാഗത്ത്‌ നിന്ന ഒരു തെങ്ങിൻ ചുവട്ടിൽ നിന്നു നമ്മുടെ ഒരു വെറിയൻ കൂട്ടുകാരൻ(പേരു ഞാൻ പറയില്ല, ഔട്ട്‌ ആയാൽ ഓൻ കരയും)
പൊട്ടി കിടന്ന ഒരു സൽസ കുപ്പിക്കിട്ട്‌ ഒരു കിക്ക്‌, കിക്ക്‌ എന്നു പറയുമ്പോൾ ആ കുപ്പി അൽപം ഉയർന്ന് പോങ്ങി ഞാൻ നിന്നിരുന്ന തെങ്ങിനു നേരെ വന്നു, ഫിസിക്സിലെ നിയമപ്രകാരം ആ,കുപ്പി തെങ്ങിലിടിക്കണ്ടതാണു, എന്നാൽ ഇടിച്ചില്ല,
ബെക്കാമിന്റെ. ഫ്രീക്ക്ക്‌ പോലെ വായുവിൽ ഒരു അർദ്ധവൃത്തം വരച്ച്‌ ആ കുപ്പി നേരെ എന്റെ കാലിൽ വന്നു ലാൻഡ്‌ ചെയ്തു,

ഠോ, ശൂൂ,,,,,

തെറ്റിധരിക്കരുത്‌ എന്റെ ഞരമ്പ്‌ പൊട്ടി ചോര ചീറ്റിയ സൗണ്ട്‌ ആണു,
പോയി
എന്റെ ബോധം പോയി,
കണ്ണു തുറക്കുമ്പോൾ ഞാനേതൊ വീടിന്റെ കിണറ്റിൻ കരയിലാൺ, ആരൊക്കെയോ എന്റെ ചുറ്റും കൂടി നിൽപുണ്ട്‌,
ചെറുതായി കാഴ്ച തെളിഞ്ഞു തുടങ്ങിയപ്പോൾ എനിക്ക്ക്‌ എല്ലാരെയും മനസിലായി,

എനിക്ക്‌ തരാൻ വെള്ളം കോരുന്നത്‌ നേരത്തെ ഫൈൻലെഗിൽ ഫ്ലിക്ക്‌ ചെയ്ത ചേട്ടനാണു,
അര തൊട്ടി വെള്ളം കുടിച്ചിട്ട്‌ ഞാൻ മിണ്ടാതെ എണീച്ച്‌ വീട്ടിൽ പോയി,
അപ്പോഴും ലവൻ, നമ്മടെ ബെക്കാം ആ കിണട്ടിൻ കരയിൽ കുന്തളിച്ച്‌ നടക്കുന്നുണ്ടായിരുന്നു

2013 ജൂൺ 28, വെള്ളിയാഴ്‌ച

മാനത്ത് കരിമ്പടം പുതച്ചപോലെ കരിമേഘങ്ങൾ, കരയുന്ന മേഘപടലങ്ങളിൽ നിന്നും ഉതിരുന്ന കണ്ണുനീറ്ത്തുള്ളികള് നിയന്ത്രണങ്ങളില്ലാതെ­ താഴേക്ക്, മരങ്ങളില്ഇലകളിൽ പൂക്കളില് തട്ടിത്തെറിച്ച് മണ്ണില് ലയിക്കുന്നു. കാറ്റിനെ പ്രണയിച്ച മഴത്തുള്ളികള്, അവ മാത്രം നിലം തൊടാതെ ചിതറിത്തെറിക്കാതെ മാരുതനൊപ്പം തുറന്നിട്ട ജാലകവാതിലിലൂടെ അഴികളെ ചുംബിച്ച് മുറിക്കുള്ളിലേക്ക്..­; ആ അഴികളില് ഉണങ്ങാനിട്ട എന്റ്റെ "ജോക്കി"

മയിൽപീലി അന്നാദ്യമായി അവളെനിക്കൊരു സമ്മാനം തന്നു, പിറന്നാൾ സമ്മാനം! വിദ്യാലയത്തിന്റ്റ ഇടനാഴിയില് മറ്റാരും കാണാതെ എന്റ്റെ കൈവെള്ളയിൽ ഒരു കൊച്ചു മയില്പീലി തുണ്ട് .. എന്നിട്ടവളെന്റ് റെ കാതുകളിൽ മന്ത്രിച്ചു, "പുസ്തകതാളുകൾക്കിടയിൽ ആകാശം കാണാതെ വെക്കണം, കുറച്ചു നാള് കഴിയുമ്പോള് അത് വിരിഞ്ഞ് വലിയൊരു മയില്പീലിയായ് മാറും" എനിക്കതൊരു പുതിയ അറിവായിരുന്നു, ഞാനവളുടെ കണ്ണുകളിലേക്കു നോക്കി. അതിൽ ഒളിച്ചിരിക്കുന്ന പ്രണയം ഞാൻ കണ്ടു. അന്നുതന്നെ ആകാശം കാട്ടാതെ അത് ഞാൻ മലയാളം പുസ്തക താളുകള്ക്കിടയില് വച്ചു, ആ രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല, ആ പുസ്തകവും നെഞ്ചോട് ചേർത്തു ആ രാത്രി ഞാൻ തള്ളി നീക്കി.. പിന്നീട് ആകാംഷയുടെ ദിനങ്ങളായിരുന്നു.. എന്റ്റെ സ്വപ്നങളില് പോലും മയില്പീലി വിരുന്നു വന്നു, പുസ്തകതാളുകള്ക്കടയിലെ മയില്പീലിയുമായി ഞാൻ ദിവസങ്ങള് എണ്ണി നീക്കി. ഓരോ ദിവസവും വിരിയാത്ത പീലി എന്നെ നോക്കി പുഞ്ചിരിച്ചു .., ദിവസങള് മാസങൾക്കു വഴിമാറി, അങ്ങനെ ഞാൻ കാത്തിരുന്ന ദിനമെത്തി.. അവളുടെ പിറന്നാൾ....; ഇടനാഴിയിൽ അവളെനിക്കായി കാത്തുനിന്നു.. ഞാനൊരു കടലാസു പൊതി അവളുടെ കൈകളിലേക്ക് വച്ചു കൊടുത്തു, അവളുടെ കൈകൾ വിറയ്ക്കുന്നുണ് ടായിരുന്നു., ഹൃദയമിടിപ്പിന്റ ്റെ താളം എനിക്കു കേൾക്കാമായിരുന് നു, അവളുടെ കണ്ണുകളില് പ്രാണനാഥന്റ്റെ സമ്മാനം എന്തെന്നറിയുവാന ുള്ള ആകാംഷ ഞാൻ കണ്ടു.. ഞങ്ങളുടെ കണ്ണുകൾ തമ്മിലിടഞ്ഞു... .: പരിപൂർണ നിശബ്ദത!! നിശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് ഞാനവളോട് പറഞ്ഞു.. ""അതൊന്നു തുറന്നു നോക്ക്,നീ തന്ന മയില്പീലിയാ, പുല്ല് ഇതുവരെ വിരിഞ്ഞില്ല ഇനി നീ കൊണ്ട് വിരിയിച്ചിറക്ക് ; മയില്പീലി വിരിയും പോലും...! ഇമ്മാതിരി ഉഡായിപ്പൊക്കെ കൈയില് വച്ചാ മതി..;"" അവളുടെ കണ്ണുകള് നിറഞ്ഞു.. രണ്ടു ചുടുനീർകണങ്ങള് എന്റ്റെ പാദങ്ങളില് വീണുടഞ്ഞു .. അപ്പോള് ഞാൻ വീണ്ടും പറഞ്ഞു ; "കരഞ്ഞു കാലേലൊഴിക്കുന്നോ ത്ഫൂ....!" ഒരു ലോഡ് പുശ്ചം വാരി വിതറി ഞാൻ നടന്നകന്നു... $yam :D :D

2012 ഡിസംബർ 8, ശനിയാഴ്‌ച

¤¤മംഗള express¤¤ എങെനയെങ്കിലും ജന്മനാട്ടിലെത്താനും മലയാളമണ്ണിന്റെറ സുഗന്ധം നുകരുവാനും ഉള്ള കൊതി മൂത്ത്തിരക്ക് വക വെക്കാതെ ജനറല്കംപാറ്ട്ടുമെന്റ്റില് കയറിപറ്റി. തിരക്ക് അസഹനീയമാണ്പക്ഷെ കുഴപ്പമില്ല, എന്റ്റെ കയ്യില് ഒരു നിറകുപ്പി "പെപ്സി "യുണ്ട്.... " യെ ദില് മാംഗെ മോറ്" aaha... രത്നഗിരി വരെ സീറ്റ് ഒരു സ്വപ്നമാണ്. "പെപ്സി" തന്നെ ശരണം. സൂചികുത്താന് ഇടമില്ലാത്തിടത്ത് വടാപാവ് കച്ചവടക്കാരുടെ "ഗന്നം സ്റ്റൈല്" . ഈ വടാ പാവു കാണുമ്പോഴേ കലിപ്പു വരും. അപ്പോള് അറിയാതെ നാട്ടിലെ പലഹാരങ്ങള് ഓർമ വരും. പരിപ്പുവട, ഉണ്ടപൊരി ,സുഖിയന് , അങ്ങനെ എന്തോരം വെറൈറ്റികള്. തീവണ്ടി കുതിച്ചു പായാന് തുടങ്ങി. കേരളത്തിലേക്കുള്ള ദൂരവും എന്റ്റെ "പെപ്സി"യും കുറഞ്ഞു തുടങ്ങി!., പേരറിയാത്ത ഒരുപാടു സ്റ്റേഷനുകള്, പാലങ്ങള്, തുരങ്കങ്ങള്,..... അതിനിടയിലെപ്പോഴോ ഒരു സീറ്റു കിട്ടിയതും ഉറങ്ങിപ്പോയി. കണ്ണുതുറന്നപ്പോള് മംഗലാപുരം കഴിഞ്ഞു പായുകയാണ് വണ്ടി. ബാക്കിയുള്ള "പെപ്സി" മിക്സ് ചെയ്തു വീണ്ടും ഒരു 'അങ്ക'ത്തിനു റെഡിയായി. തീവണ്ടിയുടെ ചൂളം വിളിക്കൊപ്പം വയറ്റില് വിശപ്പിന്റ്റെ ചൂളം വിളികളുയറ്ന്നു തുടങ്ങി, കൈയിലാകെയുള്ളതു രണ്ടു പാക്കറ്റു ചിപ്സാണ്, അതു വളരെ വേഗം തീറ്ന്നു കിട്ടി. കുറച്ചൊരാശ്വാസം കിട്ടിയെങ്കിലും അതിനധികം ആയുസ് ഇല്ലായിരുന്നു . ഇത്റയും തിരക്കുള്ള ജനറല് കംപാര്ട്ടുമെന്റ്റില് പാന്ട്റിക്കാരു വരാന് ഒരു സാധ്യതയുമില്ല. ഒരാശ്വാസത്തിന് ഫേസ്ബുക്ക് തുറക്കാമെന്നുവച്ചു യുസിbrowser തുറന്നു ഫേസ്ബുക്ക് ലിങ്കിലമറ്ത്തി. ഊപ്സ്!Oops.............. വീണ്ടും നോക്കി.... വീണ്ടും ഊപ്സ്!oops ........ ഊപ്സ്! എന്നാണു കാട്ടിയതെങ്കിലും അവരുദ്ദേശിച്ചതു എനിക്കു മനസിലായി. ഷമിക്കണം! അതിവിടെ പറയാന് കഴിയില്ല..... ഇനിയൊരു വഴിയേയുള്ളു..! സംഗീതത്തിന്റ്റെ വഴി!; മ്യൂസിക് പ്ളെയറ് ഓണാക്കി ഹെഡ്ഫോണ് ചെവിയില് കുത്തിക്കയറ്റി...... "ചെമ്പാവു പുന്നെല്ലിന് ചോറോ " Damn.......! വിശന്നു കരിഞ്ഞിരിക്കുമ്പോള് ആസ്വദിക്കാന് പറ്റിയ പാട്ട്, നാശം:,,, വിശപ്പു മറക്കാന് നല്ലത് റോക്കാണ്. തപ്പിയപ്പോള് ആദ്യം കിട്ടിയതു തന്നെ മുറ്റ്. "ലിങ്കിന് പാറ്ക്ക് " പവറ് ഗിത്താറും ജാസും വിശപ്പും ചേറ്ന്നു ഉന്മാദഅവസ്ഥയായി... ഹൈബ്രിഡ് തിയറിയും റീ ആനിമേഷനും ഒക്കെ കഴിഞ്ഞു ഫെയ്ന്റ്റിലെത്തിയപ്പോള് ശരിക്കും തീ പിടിച്ചു അറിയാതെ ഞാനും പാടിപ്പോയി€:: I can't feel the way I did before Don't turn your back on me I won't be ignored....... ആരോ തോണ്ടിയപ്പോളാണ് പരിസരബോധംവന്നത്, വണ്ടി കാഞ്ഞങ്ങാട് എത്തിയിരിക്കുന്നു. ഒരു വല്ലത്തില് എന്തോ വില്ക്കുവാന് വന്ന പയ്യനാണ് തോണ്ടിയത്, അവന് എന്നെ മിഴിച്ചു നോക്കുന്നു. എന്റ്റെ പാട്ടു കേട്ടുകാണും പാവം. അവന്റ്റെ വിധി.....! വിധിയെ തടുക്കാന് ആരാലും കഴിയില്ലല്ലോ.......... അവന് വല്ലം താഴ്ത്തി.! ഞാന് ശ്വാസം അടക്കിപിടിച്ചു നോക്കി. ബോ ,ബോ ,ബോണ്ട!!! സന്തോഷം കൊണ്ട് വാക്കുകള് പുറത്തേക്ക് വന്നില്ല.... കേരളമണ്ണിന്റ്റെ മണമൊക്കെ പിന്നെ വലിച്ചു കേറ്റാം ആദ്യം ബോണ്ട അടിച്ചു കേറ്റണം. ഒറ്റയിരുപ്പിനു 'അഞ്ചു ബോണ്ട' ഫിനിഷ്..... പിന്നെ ബാക്കിയുള്ള "പെപ്സി" കുടിക്കാന് 'രണ്ടു ബോണ്ട' ടച്ചിംഗ്സിനു പാഴ്സല്...... "ഇതിനു മുമ്പും ഒരുപാടു ബോണ്ട കഴിച്ചിട്ടുണ്ടെങ്കിലും, ബോണ്ട ഒരു അത്ഭൂതമായി തോന്നിയത് അന്നാണ്!".... ¤¤syam¤¤